ഇടുക്കി - ലൈസൻസ് ഇല്ലാതെ നാടൻ തോക്ക് കൈവശം വച്ച ആൾ പിടിയിൽ. കാഞ്ഞിരവേലി ഇഞ്ചപ്പതാൽ പുതുക്കുന്നത്ത് ബെന്നി വർക്കിയെ(56)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി.
ഇയാളുടെ വീട്ടിൽനിന്ന് നാടൻ തോക്ക് പിടിച്ചെടുത്തുവെന്ന് അടിമാലി പോലീസ് പറഞ്ഞു. പ്രതിയെ അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ ജിസ്‌ട്രേറ്റ് റിമാനൻഡ് ചെയ്തു.