അനധികൃത സ്വത്ത്; കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാറിന് വീണ്ടും ഇ.ഡി നോട്ടീസ്


കൊച്ചി - മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. 
 ശിവകുമാറിനെതിരെ ഏറെ നാളായി ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇ.ഡി സംഘം ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇ.ഡി അന്വേഷണ പരിധിയിലുണ്ട്. 

Latest News