ലിയനാര്‍ഡോ ഡികാപ്രിയോ നാല്‍പത്തെട്ടാം വയസ്സില്‍ പ്രണയത്തിലോ, കാമുകി ഇന്ത്യന്‍ വംശജ

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയും ഇന്ത്യന്‍ വംശജയും മോഡലുമായ നീലം ഗില്ലുമായി പ്രണയത്തിലെന്ന് അഭ്യൂഹം. കാന്‍ ചലച്ചിത്ര മേളയില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. പിന്നീട് ലണ്ടനിലും ഇവരെ ഒരുമിച്ചു കണ്ടതായി വിദേശ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഗോസിപ്പുകള്‍ ശക്തമായി.
ഡികാപ്രിയോയുടെ അമ്മയും ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു. 48കാരനായ ഡികാപ്രിയോയുടെ പ്രണയബന്ധങ്ങളെല്ലാം വാര്‍ത്തയാകാറുണ്ട്. പഞ്ചാബില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് നീലം ഗില്ലിന്റേത്. ബ്രിട്ടീഷ്-പഞ്ചാബ് മോഡല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിലം ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് വാചാലയാകാറുണ്ട്.
പതിനാലാം വയസ്സില്‍ മോഡലിങ് ആരംഭിച്ചു. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നീലം മോഡലിങ്ങില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്. ഒട്ടേറെ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ മോഡലായിട്ടുണ്ട്.

 

Latest News