Sorry, you need to enable JavaScript to visit this website.

പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് ജേത്രി ഡോ.സിമി പോളിന് ആദരം

പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് ജേത്രി ഡോ.സിമി പോളിന് ഖത്തർ ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ മെമന്റോ ചെയർമാൻ ഡോ. എം.പി.ഹസൻ കുഞ്ഞി സമ്മാനിക്കുന്നു.

ദോഹ- പ്രൈഡ് ഓഫ് ഇന്ത്യാ അവാർഡ് ജേത്രി ഡോ.സിമി പോളിനെ ഖത്തർ ആന്റി സ്മോക്കിംഗ് സൊസൈറ്റി ആദരിച്ചു. ഖത്തറിൽ ഡെസേർട്ട് ഫാമിംഗിലും ഹോം ഗാർഡനിംഗിലും നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവർക്ക് ഗ്ലോബൽ ഹ്യൂമൺ പീസ് യൂനിവേഴ്‌സിറ്റിയുടെ പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് ലഭിച്ചത്.
ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ഡോ.സിമി പോളിനെ ആദരിച്ചത്. ഈ വർഷത്തെ പുകയില വിരുദ്ധ ദിന പ്രമേയം കാർഷിക രംഗവുമായും ഭക്ഷ്യവിളകളുമായും ബന്ധപ്പെട്ടതാണ്. ഈ രംഗത്തെ ഡോ.സിമി പോളിന്റെ വേറിട്ട പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി കാർഷിക രംഗത്ത് വ്യക്തിതലത്തിൽ ശ്രദ്ധയും പരിചരണവും കുറഞ്ഞുവരുന്ന ഒരു കാലത്ത് മരുഭമിയെ മരുപ്പച്ചയാക്കുന്ന സിമിയുടെ ശ്രമങ്ങൾ ശഌഘനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഊഷ്മളമായ ഇന്തോ-ഖത്തർ ബന്ധത്തിന് കരുത്ത് പകരുന്ന ശ്രമങ്ങളാണ് സിമിയുടെ ഗാർഹിക തോട്ടം. ഖത്തറിന്റെ മരുഭൂമിയിൽ ഇന്ത്യൻ ചെടികളും പൂക്കളും വിളയുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധമാണ് കൂടുതൽ പരിമള പൂരിതമാകുന്നത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഖത്തറിൽ സിമി പോളിന്റെ ഗാർഹിക കൃഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കാഫ്‌കോ ഫഌവർ ആന്റ് വെജിറ്റബിൾ ഷോകളിലടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സിമിയുടെ ഹോം ഗാർഡൻ വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് സന്ദർശിക്കാറുള്ളത്.
എറണാകുളം കടവന്തറയി പി.സി. ജോസഫ്, സെലീൻ ദമ്പതികളുടെ മകളായ സിമി പോൾ ഖത്തർ എനർജി ഉദ്യോഗസ്ഥയാണ്. തൃശൂർ എടത്തിരുത്തി സ്വദേശി പോൾ ഇട്ടൂപ് വലിയ വീട്ടിലാണ് ഭർത്താവ്. കെവിൻ പോൾ, എഡ് വിൻ പോൾ എന്നിവർ മക്കളാണ്.
കുടുംബത്തിന്റെ പിന്തുണയോടെ സിമി നടത്തുന്ന പ്രവർത്തനം രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടുന്നുവെന്നത് കുടുംബത്തിന് മൊത്തം അഭിമാനകരമായ നേട്ടമാണ്. ആൻി സ്മോക്കിംഗ് സൊസൈറ്റി ചെയർമാൻ ഡോ. എം.പി. ഹസൻ കുഞ്ഞി മെമന്റോ സമ്മാനിച്ചു. ആൻി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്റ് ഡോ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. എൻജിനിയേഴ്‌സ് ഫോറം പ്രസിഡന്റ് മിബു ജോസ്, മുതിർന്ന കെ.എം.സി.സി നേതാവ് ഡോ. എം.പി ഷാഫി ഹാജി, ആന്റി സ്മോക്കിംഗ് സൊസൈറ്റി സ്ഥാപകനും സി.ഇ.ഒയുമായ ഡോ.അമാനുല്ല വടക്കാങ്ങർ എന്നിവർ സംബന്ധിച്ചു.

Tags

Latest News