ചാക്കോച്ചന്റെ വീട്ടില്‍ ആഹ്ലാദം  പകരാന്‍ പുതിയൊരു അംഗം കൂടി 

ആലപ്പുഴ- പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വിശേഷവുമായി മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത ഡിഫന്‍ഡറാണ് സ്വന്തമാക്കിയത്. ഭാര്യ പ്രിയ, മകന്‍ ഇസഹാക്ക്, അമ്മ മോളി എന്നിവരോടൊപ്പം എത്തിയാണ് ചാക്കോച്ചന്‍ വാഹനം സ്വന്തമാക്കിയത്. താരങ്ങളായ രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ഗായത്രി ശങ്കര്‍, ഗായകന്‍ കെ.എസ്. ഹരിശങ്കര്‍, നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവര്‍ ആശംസ അറിയിച്ചിട്ടുണ്ട്. കറുപ്പ് നിറമാണ് വാഹനം. അതുകൊണ്ടാണോ  വെളുപ്പ് ഡ്രസ് ധരിച്ചതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. 
ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ 2018 ആണ് ചാക്കോച്ചന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ ചിത്രമായിരുന്നു 2018.പദ്മിനി, ചാവേര്‍ എന്നീ ചിത്രങ്ങളാണ് ചാക്കോച്ചന്‍ നായകനായി റിലീസിന് ഒരുങ്ങുന്നത്.
 

Latest News