സുധാകരന്റെ നോമിനിയെ കൊണ്ടു വന്നതില്‍ തര്‍ക്കം, തൃശൂര്‍ ഡി സി സി സെക്രട്ടറി രാജിവെച്ചു

തൃശൂര്‍ -  കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ നോമിനിയെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥനത്തേക്ക് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ഡി സി സി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. പി ജി ജയ്ദീപിനെയാണ് കെ സുധാകരന്റെ നോമിനിയായി ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടി പാര്‍ട്ടി നാമ നിര്‍ദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളില്‍ നിന്നും രാജി വെയ്ക്കുന്നതായി അജിത്കുമാര്‍ അറിയിച്ചു.  മുണ്ടത്തിക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന അജിത് കുമാര്‍ വടക്കാഞ്ചേരി മേഖലയിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് കൂടിയാണ്.

 

Latest News