നടി രചന നാരായണന്‍കുട്ടി നാടക വേദിയിലേക്ക്. സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകത്തിലൂടെയാണ് രചനയുടെ രണ്ടാം വരവ്. നാടക പരിശീലനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഈ വിവരം നടി പ്രേക്ഷകരെ അറിയിച്ചത്. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രചനയുടെ വരവ്.
പ്രിയപ്പെട്ടവരേ, നീണ്ട 20 വര്‍ഷത്തിന് ശേഷം ഞാന്‍ ഒരു നാടകത്തിന്റെ ഭാഗമാവുകയാണ്. സൂര്യ കൃഷ്ണമൂര്‍ത്തി സര്‍ സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകം ജൂണ്‍ 3, 4 തീയതികളില്‍ വൈകിട്ട് 6.30 ന് തൈക്കാട് സൂര്യ നാടക കളരിയിലെ ഗണേശത്തിലാണ് അരങ്ങേറുന്നത്ത്. ഏവരും തീര്‍ച്ചയായും വന്ന് ദയയോടെ ഈ അവസരത്തെ അനുഗ്രഹിക്കുകയും എന്റെ സ്വപ്നത്തിന്റെ ഭാഗമാകുകയും ചെയ്യണം- രചന പറയുന്നു.
നടിയായും അവതാരകയായും നര്‍ത്തകിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി. തൃശൂര്‍ ദേവമാത സ്‌കൂളിലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ടീച്ചറായിരുന്ന രചന റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയറാമിനൊപ്പമുളള ' ലക്കിസ്റ്റാര്‍' ആണ് താരത്തിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നിരധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു.