VIDEO കയ്‌റോയില്‍ ശക്തമായ പൊടിക്കാറ്റ്; ഗതാഗതം സ്തംഭിച്ചു, പരസ്യ ബോര്‍ഡ് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്

കയ്‌റോ-ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ പൊടിക്കാറ്റ് വ്യാപക നാശം വിതച്ചു.കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ പലയിടത്തും നിലം പതിച്ചു. മണിക്കൂറുകളോളം ജനജീവിതം സ്തംഭിച്ചു.
വിവിധ ഗവര്‍ണറേറ്റുകളില്‍ ഗതാഗതം സ്തംഭിച്ചു. വായു മലിനീകരണം പത്തിരട്ടി വര്‍ധിച്ചതായാണ് ഈജിപ്ഷ്യന്‍ പരിസ്ഥതി മന്ത്രി യാസ്മിന്‍ ഫഹദ് പറഞ്ഞത്. കൂറ്റന്‍ പരസ്യ ബോര്‍ഡ് വീണ് കയ്‌റോ ബീച്ചില്‍ നില്‍ക്കുകയായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.

 

Latest News