മകളുടെ അടുത്തേക്ക് പുറപ്പെട്ട ആലുവ സ്വദേശി വിമാനത്തില്‍ മരിച്ചു

നെടുമ്പാശേരി-മകള്‍ താമസിക്കുന്ന കാനഡയില്‍ സ്ഥിരതാമസത്തിനായി  പുറപ്പെട്ട പിതാവ് യാത്രാമധ്യേ  വിമാനത്തില്‍ മരിച്ചു. ആലുവ തായിക്കാട്ടുകര കടാത്തുകുളം വീട്ടില്‍ കെ ജെ ജോര്‍ജ് (67) ആണ് മരിച്ചത്. മൃതദ്ദേഹം നാളെ ശ്രീലങ്കയില്‍നിന്ന് നാട്ടിലെത്തിക്കും. തുടര്‍ന്ന്  കീഴ്മാട് നിവേദിത ബസ് ജംഗ്ഷനിലെ ഭാര്യാസഹോദരന്‍ നെല്‍സന്‍ ജോസഫിന്റെ ഭവനത്തില്‍ സംസ്‌കാര ശുശ്രൂഷ നടക്കും.
വ്യാഴാഴ്ച ഭാര്യ ഡെയ്‌സിയോടൊപ്പം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശ്രീലങ്ക വഴിയുള്ള വിമാനത്തിലാണ് പുറപ്പെട്ടത്. അഞ്ചാറു വര്‍ഷമായി  ഭര്‍ത്താവിനോടൊപ്പം മകള്‍ കാനഡയിലാണ്.
വിമാനം പുറപ്പെട്ട ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനത്തില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന്  ശ്രീലങ്കയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകള്‍: വിനീത. മരുമകന്‍: ഡിന്‍സണ്‍ (കാനഡ).

 

Latest News