Sorry, you need to enable JavaScript to visit this website.

VIDEO തിയേറ്ററിനു പുറത്ത് ആറാട്ടണ്ണനെ കൈകാര്യം ചെയ്തു; പ്രേക്ഷകരെന്ന് സംവിധായകന്‍ വിജേഷ് പി. വിജയന്‍

സിനിമ നിരൂപകനായ ആറാട്ടണ്ണനെന്ന സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്തതെന്ന് പ്രേക്ഷകരാണെന്ന്  സംവിധായകന്‍ വിജേഷ് പി. വിജയന്‍. ഇദ്ദേഹം സംവിധാനം ചെയ്ത 'വിത്തിന്‍ സെക്കന്‍ഡ്‌സ്' എന്ന സിനിമയുടെ മോശം റിവ്യൂ പറഞ്ഞതിനു പിന്നാലെയാണ് സന്തോഷ് വര്‍ക്കിയെ ആള്‍ക്കൂട്ടം കൈകാര്യം ചെയ്തത്.
സിനിമ കാണാതെയാണ് സന്തോഷ് വര്‍ക്കി മോശം റിവ്യൂ പറഞ്ഞതെന്നും സനിമ കണ്ടിറങ്ങിയ ചിലരാണ് അതിനെ ചോദ്യംചെയ്തതെന്നും സംവിധായകന്‍ പറഞ്ഞു.
സിനിമ തുടങ്ങിയ ഉടന്‍ സന്തോഷ് വര്‍ക്കി തിയേറ്ററില്‍നിന്ന് ഇറങ്ങി പോയിരുന്നു. തിയേറ്ററിന്റെ പിന്‍ഭാഗത്ത്് പോയാണ് സിനിമ നല്ലതല്ലെന്നും ഇന്ദ്രന്‍സിന്റെ അഭിനയം മോശമാണെന്നുമൊ യൂട്യൂബ് ചാനലുകാരോടു പറഞ്ഞത്.   സന്തോഷ് വര്‍ക്കിയെ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്നും സിനിമയുടെ ഒരു സീന്‍ എങ്കിലും പറഞ്ഞിട്ട് പോയാല്‍ മതി എന്നു പറഞ്ഞാണ് സിനിമ കണ്ടവര്‍ തടഞ്ഞതെന്നും വിജേഷ് പി. വിജയന്‍ പറഞ്ഞു.  
ഞങ്ങള്‍ രണ്ടുവര്‍ഷത്തിലേറെയായി ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്.  കൊറോണക്കാലത്താണ് ആദ്യ ഷെഡ്യൂള്‍ ചെയ്തത്. അത് കണ്ടിട്ട് റിവ്യൂ പറഞ്ഞാല്‍ സമ്മതിക്കാം. ഇത് സിനിമ പോലും കാണാതെ ആരില്‍ നിന്നോ പണം വാങ്ങി ഞങ്ങളുടെ ഇത്രയും നാളത്തെ അധ്വാനത്തെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി കളയുകയാണ്. ഇതൊക്കെ വൃത്തികെട്ട പ്രവര്‍ത്തിയാണ്. ഒരു സിനിമ കഷ്ടപ്പെട്ട് ചെയ്യുന്നവരെ മുളയിലേ നുള്ളുന്ന പ്രവണതയാണ്. സിനിമാവ്യവസായത്തിന് തന്നെ ഇത്തരക്കാര്‍ ദോഷമാണെന്നും വിജീഷ് വിജയന്‍ പറഞ്ഞു.

 

Latest News