മുംബൈ- ഹോട്ടല്‍ മുറിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ 20കാരിയായ ഇസ്രായിലി യുവതി മരിച്ച സംഭവത്തില്‍ ഇസ്രായിലി കാമുകന് കുറ്റക്കാരനെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ടൂറിസ്റ്റ് വീസയില്‍ ഇന്ത്യ സന്ദര്‍ശനത്തിന് 23-കാരനായ കാമുകനൊപ്പം യുവതി എത്തിയത്. മുംബൈയിലെ കൊളാബയിലെ ഒരു ഹോട്ടലിലായിരുന്നു ഇവര്‍ തങ്ങിയിരുന്നത്. ഇവിടെ വച്ചാണ് സംഭവം.
കേസ് അന്വേഷിച്ച പോലീസിന് ഈയിടെയാണ് മരണ കാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ചത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് 23-കാരനായ കാമുകന് ഒറിറോന് യാകോവിനെതിരെ കൊലകുറ്റത്തിന് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. സെക്സിനിടെ കാമുകിയുടെ കഴുത്തില്‍ യാകോവ് അമിതമായി സമ്മര്‍ദ്ദം ചെലുത്തിയതാണ് ശ്വാസം മുട്ടിമരിക്കാനിടയാക്കിയതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
യുവതി അനക്കമില്ലാതായതോടെ യാകോവ് തന്നെയാണ് ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചത്. മരണ കാരണം വ്യക്തമാകാത്തതിനെ തുടര്‍ന്ന് പോലീസ് അപകട മരണമായാണ കേസെടുത്തിരുന്നത്. യാകോവിനെതിരെ നമപ്പൂര്വമല്ലാത്ത കൊലപാതക കുറ്റം ചുമത്തുകയും ചെയ്തിരുന്നു. യുവതിയുടെ മൃതദേഹം പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കളെത്തി ഇസ്രായിലിലേക്ക് കൊണ്ടു പോയി. യാകോവും ഇപ്പോള്‍ ഇസ്രായിലിലാണ്.