Sorry, you need to enable JavaScript to visit this website.

കൊല്ലം പ്രവാസോത്സവം: സർഗ വിസ്മയങ്ങളുടെ വർണ വിരുന്ന്

സർഗചേതനയുടെ മഴവിൽ വിതറിയ ഹൃദ്യമായ കലാപരിപാടികളോടെ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ. പി. എസ്. ജെ) പതിനേഴാമത്  വാർഷികം വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും നിറഞ്ഞാടിയ വൈവിധ്യപൂർണമായ കലാസന്ധ്യയും സാംസ്‌കാരിക സമ്മേളനവും സിനിമ പിന്നണി ഗായകരായ അൻവർ സാദത്ത്,  പ്രസീദ ചാലക്കുടി, മനോജ് പതി എന്നിവർ  നയിച്ച ഗാനസന്ധ്യയുമായിരുന്നു മുഖ്യ ഇനങ്ങൾ. 


എഫ്. എസ്. സി യും മൾട്ടിസിസ്റ്റം ലോജിസ്റ്റികും പ്രധാന പ്രായോജകരായി നടന്ന പരിപാടിക്ക് സൗദി ദേശീയ ഗാനത്തോടും ഇന്ത്യൻ ദേശീയ ഗാനത്തോടും ശേഷം തിരശ്ശീലയുയർന്നു. എഫ.് എസ്. സി  ലോജിസ്റ്റിക് ജനറൽ മാനേജർ ഷബീർ സുബൈറുദ്ദീൻ ഉദ്ഘാടനം  ചെയ്തു. മുൻ ചെയർമാനായിരുന്ന ഫസലുദ്ദീന്റെ പേരിലുള്ള പ്രഥമ അവാർഡ് ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകൻ നൗഷാദ് മമ്പാടിനു നൽകി. നാട്ടിലും ജിദ്ദയിലുമുള്ള അർഹരായ കൊല്ലം ജില്ല നിവാസികൾക്ക് കെ പി. എസ്. ജെ നടത്തിവരുന്ന  ജീവകാരുണ്യ പ്രവർത്തനങ്ങളെ ശ്ലാഘിച്ച ഉദ്ഘാടകൻ തുടർന്നും സന്നദ്ധ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് അറിയിച്ചു. 


പ്രസിഡന്റ് മനോജ് മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും ചെയർമാനും വാർഷിക പരിപാടിയുടെ കൺവീനറുമായ ഷാനവാസ് കൊല്ലം ആശംസയും അറിയിച്ചു.
ട്രഷറർ റോബി തോമസ് നന്ദി പറഞ്ഞു. കൾച്ചറൽ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട്,  വനിത വേദി കൺവീനർ ഷാനി ഷാനവാസ്, ജോയന്റ് കൺവീനർ ബിൻസി സജു  എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.


സംഘടനയുടെ 2022 ലെ ഏറ്റവും നല്ല പ്രവർത്തനത്തിനുള്ള ബെസ്റ്റ്എക്‌സിക്യൂട്ടീവ് മെമ്പർ അവാർഡിന് ഷാബു ചക്കുവള്ളി അർഹനായി. അദ്ദേഹത്തിനുള്ള അവാർഡ് സംഘടനയുടെ മുൻ പ്രസിഡന്റും ചെയർമാനുമായ മുഹമ്മദ് ബൈജു ചടങ്ങിൽ നൽകുകയുണ്ടായി. പരിപാടിയുടെ പേര് നിർദേശിക്കൽ മൽസരത്തിലെ വിജയി നിസാമുദ്ദീനുള്ള അവാർഡ് പിന്നണി ഗായകരായ അൻവർ സാദത്തും പ്രസീദ ചാലക്കുടിയും ചേർന്ന് നൽകുകയുണ്ടായി. 


എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് കുരിയോട്, ഷാഹിർ ഷാൻ, ബിബിൻ ബാബു, കിഷോർ കുമാർ, ഷാബു പോരുവഴി, സോണി ജേക്കബ്, വിജയകുമാർ, സുജിത്, റെന്നി മാത്യു, മാഹിൻ പള്ളിമുക്ക്, വനിതാവേദി അംഗങ്ങളായ ധന്യ കിഷോർ, ലിൻസി ബിബിൻ, മിനി സോണി, ഷെറിൻ ഷാബു, ലിനു റോബി എന്നിവർ  മറ്റു സാങ്കേതിക സഹായങ്ങൾ നൽകി. 
നജീബ് വെഞ്ഞാറമൂട് , ജിഷ ഷാഹിർ  എന്നിവരായിരുന്നു അവതാരകർ.


സജീവ് ലാൽ ലിൻസി, ബിബിൻ എന്നിവരുടെ ഭക്തിഗാനത്തോടു കൂടിയാണ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്.ഷാനി ഷാനവാസ്, ധന്യ കിഷോർ, സലീന മുസാഫിർ, ജിയാ അബീഷ്, ദൃശ്യ സജീവ്, ഹന്നാ ഷാനവാസ്, ആഷിത മേരി മാത്യു എന്നിവർ ചിട്ടപ്പെടുത്തിയ സിനിമാറ്റിക് ഡാൻസുകൾ, സെമി ക്ലാസിക്കൽ ഡിവോഷണൽ ഡാൻസ്,  റെയ്ൻ  ഡാൻസ്, വെസ്‌റ്റേൺ ഡാൻസ്, കിഡ്‌സ് ഡാൻസ് മുതലായവ വേദിയിൽ അരങ്ങേറി. കെ. പി. എസ്. ജെ അംഗങ്ങളായ കുട്ടികളും ജിദ്ദയിലെ മറ്റു നിരവധി കൗമാര പ്രതിഭകളും പങ്കെടുത്തു. വിരലുകൾ കൊണ്ട് രാഗവിസ്മയം തീർക്കുന്ന വെബ്‌സാൻ ഖാനും ഇൽഹാൻ ഖാനും കീബോർഡിലും റിഥത്തിലും കവിത രചിച്ചു. പരിപാടിയുടെ സമാപന പ്രഭാഷണം വനിത വേദി കൺവീനർ ഷാനി ഷാനവാസ് നിർവഹിച്ചു.


 

Latest News