Sorry, you need to enable JavaScript to visit this website.

വിവാദങ്ങള്‍ കാരണം ആത്മഹത്യ ചെയ്തു പോകുമെന്ന് തോന്നിയിരുന്നു-നടി അന്‍ഷിത

ചെന്നൈ-മലയാളം, തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്‍ഷിത അക്ബര്‍ഷാ. കൂടെവിടെയെന്ന സീരിയലിലൂടെ മലയാളികളെ ആകര്‍ഷിച്ച താരം ചെല്ലമ്മ എന്ന സീരിയലാണ് തമിഴില്‍ ചെയ്യുന്നത്. മോഡലിങ്ങിലും സജീവമാണ് താരം.
അടുത്തിടെ താരം വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. തമിഴ് സീരിയല്‍ താരം അര്‍ണവുമായി അന്‍ഷിത പ്രണയത്തിലാണെന്ന് ആരോപിച്ച് അര്‍ണവിന്റെ ഭാര്യയും തമിഴ് സീരിയല്‍ താരം ദിവ്യ ശ്രീധര്‍ രംഗത്തെത്തിയിരുന്നു. അന്‍ഷിതയെ കൂടെവിടെയെന്ന സീരിയലില്‍ നിന്ന് നീക്കിയെന്നുവരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അന്‍ഷിത ഇതിനോട് ഇതുവരെ പ്രതികരണം നടത്തിയിരുന്നില്ല.
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാദങ്ങള്‍ വന്ന് മൂടിയ കാലത്തെ താന്‍ എങ്ങനെ അതിജീവിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്‍ഷിത . രാപ്പകല്‍ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഞാന്‍ ഇവിടം വരെ എത്തിയത്. അത് സീരിയലില്‍ വര്‍ക്ക് ചെയ്യുന്ന ആളുകള്‍ക്ക് അറിയുന്നതാണ്. ഒരാളുടെ സൈഡ് കേട്ടിട്ട് ഒരു മനുഷ്യനെ ജഡ്ജ് ചെയ്യാന്‍ നില്‍ക്കരുത് ആരും', അന്‍ഷിത പറയുന്നു
വിവാദങ്ങളും ഫോണ്‍ കോളുകളും കുറ്റപ്പെടുത്തലുകളും കൂടിയപ്പോള്‍ ആത്മഹത്യ ചെയ്തുപോകും എന്ന തോന്നല്‍ പോലും വന്നിരുന്നുവെന്നും അന്നും ഇന്നും തന്നെ കുറ്റപ്പെടുത്താതെ ഒറ്റപ്പെടുത്താതെ കുടുംബം ചേര്‍ത്ത് പിടിച്ചുവെന്നും അന്‍ഷിത പറയുന്നു. വളരെ മോശമായി വ്യാജ വാര്‍ത്ത തന്റെ പേരില്‍ അടിച്ച് വന്നത് തമിഴ്നാടിനേക്കാള്‍ കൂടുതല്‍ കേരളത്തിലാണെന്നും അന്‍ഷിത പറയുന്നു.

Latest News