ഭോജ്പുരി ഗായിക നിഷ  ഉപാധ്യായക്ക് വെടിയേറ്റു 

പട്‌ന - പ്രശസ്ത ഭോജ്പുരി ഗായിക നിഷ ഉപാധ്യായക്ക് വെടിവെപ്പില്‍ പരിക്കേറ്റു, പട്‌നയിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ സരണില്‍ സാംസ്‌കാരിക പരിപാടിയുടെ തത്സമയ പ്രകടനത്തിനിടെ നിഷ വേദിയിലിരിക്കെയാണ് സംഭവം. യജ്ഞോപവിത് ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് പരിപാടിയില്‍ ഭോജ്പുരി ഗായകന്‍ ഡ്രംസ് വായിക്കുന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ഇടത് തുടയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങി. ആരാണ് വെടിവെപ്പ് നടത്തിയതെന്നതാണ് പോലീസ് നിരീക്ഷിച്ചു വരുന്നത്.  നിഷ ഉപാധ്യായ ഭോജ്പുരി സംഗീത രംഗത്തെ പ്രമുഖ വ്യക്തിയാണ്. സരണ്‍ ജില്ലയിലെ ഗൗര്‍ ബസന്ത് ഗ്രാമത്തില്‍ നിന്നുള്ള നിഷ പട്നയിലാണ് താമസം. 
 

Latest News