സിസേറിയനെ തുടര്‍ന്ന് രക്തസ്രാവം;യുവതി മരിച്ചു

ഇടുക്കി- സിസേറിയനെ തുടര്‍ന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു. അടിമാലി സ്വദേശി എബി ഇഞ്ചപ്പിള്ളിയുടെ ഭാര്യ ജിഷ (33)യാണ് മരിച്ചത്.  രാവിലെ 10.30ഓടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ സിസേറിയന്‍ നടത്തിയിരുന്നു. വൈകിട്ട് രക്തസ്രാവം ശക്തമായതിനെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 

 

Latest News