വയറില്‍ തൊട്ടതിന് മാധ്യമങ്ങള്‍ ഗര്‍ഭിണിയാക്കി-നടി കരിഷ്മ തന്ന

മുംബൈ- നന്നായി ഭക്ഷണം കഴിച്ച് റെസ്‌റ്റോറന്റില്‍നിന്ന് പുറത്തിറങ്ങി വയര്‍ തടവിയപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് നടി കരിഷ്മ തന്ന.
വായിച്ച വിചിത്രമായ സ്‌കൂപ്പിനെക്കുറിച്ച് ചോദിച്ചപ്പോഴാണ്  തന്റെ അനുഭവം നടി വ്യക്തമാക്കിയത്. അന്ന്  ധാരാളം ഭക്ഷണം കഴിച്ചിരുന്നു. റെസ്‌റ്റോറന്റിന് പുറത്തെത്തിയപ്പോള്‍ ഞാന്‍ എന്റെ വയറില്‍ തൊട്ടു. കരിഷ്മ വയറു തടവിയെന്നും അവള്‍ ഗര്‍ഭിണിയാണെന്ന് കരുതുന്നുവെന്നുമാണ്  മാധ്യമങ്ങള്‍ പറഞ്ഞ്ത്. ഇത് വായിച്ചപ്പോള്‍ താന്‍ ശരിക്കും  ഞെട്ടിപ്പോയെന്നും കരിഷ്മ  തന്ന ഓര്‍ത്തു.
ഹന്‍സല്‍ മേത്തയുടെ 'സ്‌കൂപ്പ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി 2022 ലാണ് വിവാഹിതയായത്.

 

Latest News