തൊടുപുഴ- കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി മുസമ്മിലാണ് പിടിയിലായത്. തൊടുപുഴ ബസിൽ വാഴക്കുളത്ത് വെച്ചാണ് സംഭവം. ബസ് തൊടുപുഴ സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.