കേരള സര്‍ക്കാര്‍ പെട്ടു, ഒറ്റയടിക്ക് വിരമിച്ചത്  11801 പേര്‍-ഉടന്‍ 2000 കോടി കണ്ടെത്തണം 

തിരുവനന്തപുരം- ഇന്നലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത് 11,801പേര്‍. ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 2000 കോടി രൂപ വേണം. തസ്തികയനുസരിച്ച് 15 മുതല്‍ 80 ലക്ഷം രൂപ വരെ നല്‍കേണ്ടിവരും.
ഇത്രയും പേര്‍ ഒരുമിച്ച് വിരമിക്കുന്നത് അസാധാരണമാണ്. മുന്‍വര്‍ഷങ്ങളില്‍ പരമാവധി ആറായിരം പേരാണ് മേയ് 31ന് വിരമിക്കാറുണ്ടായിരുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിലാണ് കൂടുതല്‍. സ്‌കൂള്‍ പ്രവേശനം മുന്നില്‍ കണ്ട് മേയ് മാസം ജനന തീയതിയായി രേഖപ്പെടുത്തുന്നത് മുന്‍പ് പതിവായിരുന്നു. കൂട്ടവിരമിക്കലിന് കാരണവും ഇതാണ്.ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍, പെന്‍ഷന്‍ കമ്യൂട്ടേഷന്‍, പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് തുടങ്ങിയവയാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിനിത് വന്‍ ബാദ്ധ്യതയാണ്. പെന്‍ഷന്‍ ആനുകൂല്യം മാറ്റിവയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല. വായ്പയെടുത്ത് ഈ ചെലവ് നിറവേറ്റാനാണ് ശ്രമം.
 

Latest News