പുരുഷവേഷത്തിലെത്തി ഭര്‍തൃമാതാവിനെ  അടിച്ചുകൊന്ന യുവതി അറസ്റ്റില്‍

ചെന്നൈ-കുടുംബവഴക്കിനെത്തുടര്‍ന്ന് പുരുഷവേഷത്തിലെത്തി ഭര്‍തൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. അന്വേഷണം വഴി തെറ്റിക്കാന്‍ 5 പവന്റെ മാലയും കവര്‍ന്നു മുങ്ങിയ മഹാലക്ഷ്മി എന്ന യുവതിയാണു പിടിയിലായത്. തിരുനെല്‍വേലി തല്‍ക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണു കൊല്ലപ്പെട്ടത്. ഭര്‍തൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് മഹാലക്ഷ്മിയും ഭര്‍ത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.

Latest News