കോവിഡ് കാലത്ത് വാങ്ങിയതൊന്നും കത്തിനശിച്ചില്ല- ആരോഗ്യമന്ത്രി

തിരുവനന്തപുരം- കെ.എം.എസ്.സി.എല്‍ തീപ്പിടിത്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കാലത്ത് വാങ്ങിയതൊന്നും തീപിടിത്തത്തില്‍ കത്തിനശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡ്രഗ് കണ്‍ട്രോളര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അന്വേഷണം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ആവശ്യമുള്ള പ്രദേശത്ത് പനി ക്ലിനിക്കുകള്‍ തുറക്കും. അടുത്തമാസം മരുന്നുകളുടെ സ്‌റ്റോക്ക് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Latest News