തൊടുപുഴയിൽ പതിനൊന്ന് പേർക്ക് ഇടിമിന്നലേറ്റു

തൊടുപുഴ- കനത്ത മഴയോടൊപ്പം ഇടിമിന്നലുമുണ്ടായതോടെ പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലോക്കോട് കച്ചിറപ്പാറയിലെ പാറമടയിലാണ് സംഭവം. പൂപ്പാറ സ്വദേശി രാജ, തമിഴ്‌നാട് സ്വദേശി മദൻരാജ് എന്നിവരുടെ നിലയാണ് ഗുരുതരം. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
 

Latest News