റയാനയും അലിയും തിരിച്ചെത്തി; ലാന്റിംഗ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍

റിയാദ്- ബഹിരാകാശ നിലയത്തിലെ പത്ത് ദിവസത്തെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സൗദി പൗരന്മാരായ റയാന അല്‍ബര്‍നാവിയും അലി അല്‍ഖര്‍നിയും ഭൂമിയില്‍ തിരിച്ചെത്തി. ബഹിരാകാശ നിലയത്തില്‍ നിന്ന് ഇരുവരെയും വഹിച്ചുള്ള എഎക്‌സ്2 പേടകം ഫ്‌ളോറിഡ തീരത്തെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ലാന്റിംഗ് നടത്തി. ഇരുവരുടെയും ബഹിരാകാശ ദൗത്യം വിജയിച്ചതായും ബഹിരാകാശ ഗവേഷണത്തില്‍ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍ സൗദി അറേബ്യ തുടക്കമിട്ടതായും സൗദി സ്‌പേസ് അതോറിറ്റി വ്യക്തമാക്കി.
മാനവരാശിയെ സേവിക്കുന്ന ശാസ്ത്ര ഗവേഷണത്തിന് സംഭാവന നല്‍കുന്നതിനും ആഗോളതലത്തില്‍ ബഹിരാകാശ മേഖലയും അതിന്റെ വ്യവസായങ്ങളും നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും ഈ രംഗത്ത് ദേശീയ ശേഷി വളര്‍ത്തിയെടുക്കുന്നതിലും സൗദി അറേബ്യയുടെ ശ്രമം വിജയിച്ചു. ഇത് ബഹിരാകാശമേഖലയിലെ ശാസ്ത്രീയ നേട്ടങ്ങളില്‍ രാജ്യത്തിന്റെ അഭിമാന നിമിഷമാണ്.
രണ്ട് സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും വഹിച്ചുകൊണ്ട് ബഹിരാകാശ പേടകം അറ്റ്‌ലാന്റിക് സമുദ്രത്തിലെ വെള്ളത്തില്‍ സുരക്ഷിതമായി ഇറങ്ങി. ഭൂമിയിലിറങ്ങിയ ശേഷം ഇരുവരും അല്ലാവിന് സുജൂദ് ചെയ്തു. ഇതോടെ ഭൂമിയെ ഭ്രമണപഥത്തില്‍ ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളു ഗവേഷണ യാത്രകളും നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയും ഇടം തേടി.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതോടെ പേടകത്തിന്റെ ലാന്‍ഡിംഗ് മന്ദഗതിയിലായി. ആഘാതം ലഘൂകരിക്കാന്‍ എയര്‍ബാഗുകള്‍ക്ക് പുറമെ വലിയ കുടകളും ഉപയോഗിച്ചു. പേടകം വെള്ളത്തില്‍ ഇറങ്ങിയതോടെ സ്‌പേസ് എക്‌സ് കമ്പനിയുടെ ബോട്ടുകള്‍ കുതിച്ചെത്തി യാത്രികരെ ബോട്ടിലേക്ക് മാറ്റി.
മെയ് 21നാണ് എഎക്‌സ് 2 പേടകം ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ ബേസിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കപ്പെട്ടത്. ഏകദേശം 16 മണിക്കൂറിനുള്ളില്‍ അന്താരാഷ്ട്ര നിലയത്തില്‍

Latest News