നിയോമില്‍ 2174 അപാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാന്‍ സ്വീഡിഷ് കമ്പനി

റിയാദ്- മോഡുലാര്‍ ബില്‍ഡിംഗിലെ അന്തര്‍ദേശീയ പ്രശസ്തമായ സ്‌കാന്‍ഡിനേവിയന്‍ ഇന്‍ഡസ്ട്രിയലൈസ്ഡ് ബില്‍ഡിംഗ് സിസ്റ്റം സൗദി അറേബ്യയിലെ നിയോമില്‍ 2,174 അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിച്ചുനല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. 

35 കെട്ടിടങ്ങളിലായാണ് ഇത്രയധികം അപാര്‍ട്‌മെന്റുകള്‍ നിര്‍മിക്കുക. നിയോമിന്റെ ആസൂത്രണം, എന്‍ജിനീയറിംഗ്, നിര്‍മ്മാണം എന്നിവക്കായി നിയോഗിക്കപ്പെട്ട തൊഴിലാളികള്‍ക്കായി ഉദ്ദേശിച്ചുള്ളതാണ് ഇവ. 2024 മൂന്നാം പാദത്തില്‍ ഡെലിവറി ചെയ്യാനും കമ്മീഷന്‍ ചെയ്യാനും സജ്ജമാക്കിയിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കുന്ന ഡിസൈനും ലേഔട്ടും ഉപയോഗിക്കും.

ഒന്നോ രണ്ടോ കിടപ്പുമുറികളുള്ള അപ്പാര്‍ട്ടുമെന്റുകളാണ് ഇവ. ഓരോ അപ്പാര്‍ട്ട്‌മെന്റിനും പ്രത്യേക അടുക്കള, കുളിമുറി, ബാല്‍ക്കണി എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകും.  നിയോമിന്റെ ചട്ടങ്ങളും രൂപകല്‍പ്പന നിര്‍ദേശങ്ങളും അനുസരിച്ചായിരിക്കും നിര്‍മാണം. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും.

 

Latest News