ജാബുവ-മധ്യപ്രദേശില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുത്ത ദമ്പതികള്‍ക്ക് വിതരണം ചെയ്ത മേക്കപ്പ് ബോക്സില്‍ ഗര്‍ഭനിരോധ ഉറകളും ഗുളികകളും. സംസ്ഥാന സര്‍ക്കാരിന്റെ വിവാഹ പദ്ധതിയുടെ ഭാഗമായി ജാബുവയില്‍ ദമ്പതികള്‍ക്കിടയില്‍ വിതരണം ചെയ്ത മേക്കപ്പ് ബോക്സിനുള്ളിലാണ് ഗര്‍ഭനിരോധന ഉറകളും ഗര്‍ഭനിരോധന ഗുളികകളും കണ്ടെത്തിയത്.
സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാന് നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാര്‍ നാണക്കേട് ഉച്ചസ്ഥായിയിലാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ആവിഷ്കരിച്ച കന്യാ വിവാഹ യോജന പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)