എസ്. ബി. ഐ യില്‍ മാത്രം 2000 രൂപ തിരികെയെത്തിയത് 20 ശതമാനം

ന്യൂദല്‍ഹി- പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഒരാഴ്ചയ്ക്കകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രമെത്തിയത് 17,000 കോടി രൂപ. മൂവായിരം കോടി രൂപയുടെ രണ്ടായിരം നോട്ടുകള്‍ മാറ്റാനെത്തിയപ്പോള്‍ 14,000 കോടി രൂപ നിക്ഷേപമായാണ് ബാങ്കിലെത്തിയത്. 

സെപ്തംബര്‍ 30 വരെ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നതിനാല്‍ ആളുകള്‍ വലിയ തിരക്കുണ്ടാക്കുന്നില്ലെങ്കിലും വിപണിയിലെ 20 ശതമാനം നോട്ട് തിരികെയെത്തിയെന്നാണ് എസ്. ബി. ഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു. മറ്റു ബാങ്കുകളിലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. 

രണ്ടായിരം രൂപ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കില്‍ അക്കൗണ്ട് നിര്‍ബന്ധമില്ല. എന്നാല്‍ മാറ്റുന്നവര്‍ക്ക് ഒരു തവണ രണ്ടായിരം രൂപയുടെ 20 നോട്ടുകളാണ് മാറ്റാനാവുക. ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഇത്തരത്തില്‍ മാറ്റാവുന്നതാണ്. എന്നാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് എത്ര രൂപയുടെ രണ്ടായിരം നോട്ടുകളും അടക്കാവുന്നതാണ്.

Latest News