Sorry, you need to enable JavaScript to visit this website.

ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ  അവാർഡ് ഡോ. അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി 

ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ് ഡോ. അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങുന്നു. 

ദോഹ- ഏറ്റവും നൂതനമായ മാർക്കറ്റിംഗ് ടൂളിനുള്ള ഗ്‌ളോബൽ ഹ്യൂമൺ പീസ് യൂനിവേഴ്‌സിറ്റിയുടെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ് മീഡിയ പഌ് സി.ഇ.ഒയും ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി. പീപ്പിൾ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂദൽഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആർ. ംബേദ്കർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെക്ക് വേണ്ടി യൂനിവേർസിറ്റി വൈസ് ചാൻസ്‌ലറും തമിഴ്‌നാട് മുൻ ജഡ്ജുമായ ഡോ. കെ. വെങ്കിടേശൻ, തമിഴ് നാട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ. സമ്പത്ത് കുമാർ ഐ.എ.എസ്, യൂനിവേഴ്‌സിറ്റി ഡയറക്ടർ വലർമതി എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. 
ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്കാണ് പുരസ്‌കാരം. നേരത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടേയും പുരസ്‌കാരം ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി സ്വന്തമാക്കിയിരുന്നു. 
2007 മുതൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പഌ് പ്രസിദ്ധീകരിക്കുന്ന ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്ക് അമേരിക്ക, യു.കെ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പുരസ്‌കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. 
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കാർഡ് ഡയറക്ടറിക്കുള്ള യൂനിവേർസൽ റിക്കോർഡ് ഫോറം അവാർഡ് നേടിയ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും നേരിട്ട് ബന്ധപ്പെടുത്തുകയും മികച്ച ബിസിനസിന് അവസരമൊരുക്കുകയും ചെയ്യുന്ന നൂതന സംരംഭമാണ്. കഴിഞ്ഞ 17വർഷമായി ഖത്തറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗൾഫ് ബിസിനസ് പ്രോൽസാഹിപ്പിക്കുന്ന സംരംഭം എന്ന നിലക്കും ശ്രദ്ധേയമാണ്.

Tags

Latest News