പോക്‌സോ കേസില്‍ ഒളിവില്‍ പോയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൂത്തുപറമ്പ്-പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.
പെരിന്തല്‍മണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെതിരെയാണ് കണ്ണവം പോലീസ് പോക്‌സോ വകുപ്പനുസരിച്ച് അറസ്റ്റു ചെയ്തത്.
കണ്ണവം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകനാണ് പ്രതി. കേസെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.  മൂന്നു ദിവസം മുമ്പാണ് ഇയാള്‍ മദ്രസയില്‍ അധ്യാപകനായി എത്തിയത്. ശനിയാഴ്ച വൈകീട്ടാണ്  മദ്രസയിലെ പത്തും പന്ത്രണ്ടും വയസ്സുള്ള വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയത്. കുട്ടികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതിനെത്തുടര്‍ന്ന്‌രക്ഷിതാക്കള്‍  പരാതി നല്‍കുകയായിരുന്നു.
അധ്യാപകനെതിരെ രണ്ട് പോക്‌സോ കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്തു.

 

Latest News