Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രത്യേക സാമ്പത്തിക മേഖലയിൽ സൗദിവത്കരണം നടപ്പാക്കില്ല- മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി

സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി സൗദി സ്പെഷ്യൽ ഇകണോമിക് സോൺസ് ഇൻവെസ്റ്റ്മന്റ് ഫോറത്തിൽ സംസാരിക്കുന്നു.

റിയാദ്- രാജ്യത്ത് പുതുതായി നടപ്പാക്കിവരുന്ന എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികളിൽ സൗദിവത്കരണം നിർബന്ധമാക്കില്ലെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി വ്യക്തമാക്കി. റിയാദിൽ നടക്കുന്ന സൗദി സ്പെഷ്യൽ ഇകണോമിക് സോൺസ് ഇൻവെസ്റ്റ്മന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചില പ്രത്യേക വ്യവസായ മേഖലകളിലേക്ക് അന്താരാഷ്ട്ര കമ്പനികളെ ക്ഷണിക്കുകയാണ് ഫോറം കൊണ്ടുദ്ദേശിക്കുന്നത്. അവയെ സൗദിയിലേക്ക് പൂർണമായും മാറ്റുകയാണ് ലക്ഷ്യം.
ആഗോള, പ്രാദേശിക രംഗത്തെ വ്യാവസായിക മാനദണ്ഡങ്ങൾ വളരെ ശ്രദ്ധാപൂർവം പരിഗണിച്ചതിന് ശേഷം മത്സരാധിഷ്ഠിത രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ആകർഷകമായ പാക്കേജുകളിലൂടെ വ്യവസായികളെ ക്ഷണിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. നിക്ഷേപകർക്ക് ഏറ്റവും സ്വീകാര്യമായതും പ്രധാനപ്പെട്ടതുമായ പാക്കേജാണ് ഞാൻ ഇവിടെ പ്രഖ്യാപിക്കുന്നത്. ഈ മേഖലയിൽ സൗദിവത്കരണ നടപടികൾ നടപ്പാക്കുകയില്ലെന്നതാണത്. പ്രത്യേക സാമ്പത്തിക മേഖലകൾ സൗദിവത്കരണ നടപടികൾക്ക് പരിധിയിൽ വരില്ല. സൗദി പൗരന്മാരെ നിയമിക്കാൻ അവർക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

Latest News