ആലപ്പുഴ- വേമ്പനാട്ട് കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി. യാത്രക്കാരെ സുരക്ഷിതമായി കരക്കെത്തിച്ചു. ആലപ്പുഴ സ്വദേശി അനസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. തമിഴ് നാട് സ്വദേശികളായ മൂന്നംഗ കുടുംബമാണ് ബോട്ടിലുണ്ടായിരുന്നത്. മണല്‍ തിട്ടയിലിടിച്ച് അടിത്തട്ട് ഇളകിയതാണ് ബോട്ടില്‍ വെള്ളം കേറാന്‍ കാരണം. ബോട്ട് മുങ്ങുമ്പോള്‍ അടുത്തുണ്ടായിരുന്ന സ്പീഡ് ബോട്ടില്‍ ഉണ്ടായിരുന്നവര്‍ ഉടനെത്തി ഹൗസ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത് കാരണം വന്‍ ദുരന്തം ഒഴിവായത്.






