കാമുകന്റെ നഗ്ന ചിത്രം പങ്കുവെച്ച് നടി മലൈക; എന്തിനിതു ചെയ്തുവെന്ന് ആരാധകര്‍

മുംബൈ- കാമുകനും നടനുമായ അര്‍ജുന്‍ കപൂറിന്റെ നഗ്നചിത്രം പങ്കുവെച്ച് നടി മലൈക അറോറ. അര്‍ജുന്‍ കപൂര്‍ കുഷ്യന്‍ നാണം മറച്ച ചിത്രമാണ് നടി സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്തത്.
ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ ആരാധാകര്‍ ഏറ്റെടുക്കാറുണ്ടെങ്കിലും ഇക്കുറി നെറ്റിസണ്‍സിന് ഒട്ടും ഇഷ്ടമായില്ല. രൂക്ഷമായാണ് അവരുടെ പ്രതികരണം.
എന്തിനിതു ചെയ്തുവെന്നും ഞങ്ങള്‍ക്ക് ഇത് കാണേണ്ടെന്നുമാണ് ആരാധകര്‍ നടി മലൈകക്ക് നല്‍കുന്ന മറുപടി.
ബോളിവുഡിലെ പ്രണയജോഡികളായ മലൈകയുടേയും  അര്‍ജുന്‍ കപൂററിന്റേയും ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
കുഷ്യന്‍ കൊണ്ട് നാണം സോഫയില്‍ ഇരിക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണുന്നത്. എന്റെ സ്വന്തം മടിയന്‍ ചെക്കന്‍ എന്ന അടിക്കുറിപ്പിലാണ് മലൈക ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയത്. ഇത് അര്‍ജുന്‍ പങ്കുവെക്കുകയും ചെയ്തു.
ശദ്ധിക്കപ്പെടുക എന്നതിനേക്കാള്‍ സമാധാനം തെരഞ്ഞെടുക്കുക. നിശബ്ദതയില്‍ അഭിവൃദ്ധിപ്പെടുക എന്നാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അര്‍ജുന്‍ കപൂര്‍ കുറിച്ചത്.
വര്‍ഷങ്ങളായി പ്രണയത്തിലാണ് അര്‍ജുനും മലൈകയും. 2019 ലാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രണയം സ്ഥരീകരിച്ചത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുണ്ട്. മലൈകക്ക് 49 വയസും അര്‍ജുന് 37 വയസുമാണ് പ്രായം.

 

Latest News