സാമന്ത നായികയായി ചെന്നൈ  സ്റ്റോറി ചിത്രീകരണം തുടങ്ങി 

ചെന്നൈ-സിറ്റാഡല്‍ എന്ന ഇന്ത്യന്‍ സീരീസിന് ശേഷം ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചെന്നൈ സ്റ്റോറിയില്‍ അഭിനയിക്കാനൊരുങ്ങി നടി സാമന്ത. ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷിലും തമിഴിലും ചിത്രം റിലീസ് ചെയ്യും.എന്‍ മുരാരി എഴുതിയ അറേഞ്ച്മെന്റ് ഓഫ് ലവ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അമ്മയുടെ മരണശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്ന ചെറുപ്പക്കാരന്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന പിതാവിനെ തിരഞ്ഞ് പോകുന്നതും ഇതിനിടയില്‍
ഡിറ്റക്റ്റീവായ ഒരു സ്ത്രീയെ കണ്ടുമുട്ടുകയും ഇരുവരും ഒന്നിച്ച് പിതാവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാമന്തയും വിവേക് കല്‍റയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

Latest News