ഐ.ആര്‍.ബി കമാന്‍ഡോ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു

നിലമ്പൂര്‍-ഇന്ത്യന്‍ റിസര്‍വ് ബറ്റലിയന്‍ (ഐ.ആര്‍.ബി) സ്‌പെഷല്‍ കമാന്‍ഡോ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു.ആന്റി മാവോയിസ്റ്റ് സ്‌പെഷല്‍ സ്‌ക്വാഡ് കമാന്‍ഡോ തിരുവനന്തപുരം സ്വദേശി റാസിയാണ്  (33) മരിച്ചത്.
 വൈകിട്ട് ആറു മണിയോടെ സഹപ്രവര്‍ത്തകരോടൊപ്പം നിലമ്പൂര്‍ എംഎസ്പി ക്യാമ്പിന് താഴെ
ചാലിയാര്‍ പുഴയില്‍ നീന്താന്‍  ഇറങ്ങിയതായിരുന്നു. സ്ഥിരമായി പുഴയില്‍ നീന്താറുള്ള പോലീസ് കമാന്‍ഡോകള്‍ പതിവുപോല നീന്തുന്നതിനിടയില്‍  റാസി   ചാലിയാര്‍പുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു.
കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.തിരുവനന്തപുരം പാങ്ങോട് എസ്എന്‍ വില്ലയില്‍ ഷാജിയുടെ മകനാണ്  റാസി.  മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Latest News