Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ- ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വയനാട് കമ്പളക്കാട് സ്വദേശി നിര്യാതനായി. കോട്ടത്തറ മൂസയുടെ മകന്‍ ഹനീഫയാണ് മരിച്ചത്. 30 വയസ്സായിരുന്നു. പത്ത് മാസം മുമ്പ് ഖത്തറിലെത്തിയ അദ്ദേഹം ടീ വേള്‍ഡ് ജീവനക്കാരനായിരുന്നു. മാതാവ് ആയിഷ. ജസ്മയാണ് ഭാര്യ. ഏക മകന്‍ മുഹമ്മദ് മിഖ്ദാദ്.
ശനിയാഴ്ച ജോലി കഴിഞ്ഞ് മുഗഌനിലെ റൂമില്‍ ഉറങ്ങിയതാണ്. ഞായര്‍ ഉച്ചയോടെയാണ് മരണം സ്ഥീരീകരിച്ചത്.
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍അറിയിച്ചു

 

Latest News