ചിറ്റാരിപ്പറമ്പ്(കണ്ണൂർ)-പത്തും പന്ത്രണ്ടും വയസുള്ള വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകനെതിരെ പോക്‌സോ കേസ്. കണ്ണവം സ്‌റ്റേഷൻ പരിധിയിലെ മദ്‌റസയിൽ പഠിപ്പിക്കുന്ന പെരിന്തൽമണ്ണ സ്വദേശി അഷ്‌റഫ് കൊളത്തൂരിന് എതിരെയാണ് കേസ്. മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹം മദ്‌റസയിൽ അധ്യാപകനായി ചുമതലയേറ്റത്. പരാതി അറിഞ്ഞതോടെ ഇദ്ദേഹം ഒളിവിൽ പോയിരിക്കുകയാണ്.