Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിഗൂഡതകള്‍ ഒളിപ്പിച്ച് കിര്‍ക്കന്‍; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി- സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിര്‍ക്കന്‍'.
ഏറെ നിഗൂഡതകള്‍ ഒളിപ്പിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. െ്രെകം ത്രില്ലര്‍ ഗണത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ഒരു മലയോര ഗ്രാമത്തില്‍ നടക്കുന്ന പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കല്‍ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മലയാളത്തില്‍ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തില്‍ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

മാമ്ബ്ര സിനിമാസിന്റെ ബാനറില്‍ മാത്യു മാമ്ബ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടൈമെന്‍സിന്റെ ബാനറില്‍ അജിത് നായര്‍, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

 

Latest News