Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലിബറലുകൾ ലോകത്തിന്ന് ഒരു നന്മയും നൽകിയിട്ടില്ല - ഡോ.ഹുസൈൻ മടവൂർ

കുവൈത്ത് സിറ്റി- മതനിയമങ്ങളും സദാചാര ചട്ടങ്ങളും തകർത്തെറിഞ്ഞ് മനുഷ്യരെ സർവ്വതന്ത്ര സ്വതന്ത്രരാക്കാൻ ശ്രമിക്കുന്ന ലിബറലിസ്റ്റുകളും മതനിഷേധികളും ലോകത്തിന്ന് യാതൊരു നന്മയും നൽകിയിട്ടില്ലെന്ന് കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. കുവൈത്ത് ഇന്ത്യൻ ഹുദാ സെൻറർ സമ്പൂർണ്ണ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബമെന്ന മാനവീകഘടനയെയും സദാചാര ബോധത്തെയും ധാർമ്മിക മൂല്യങ്ങളെയും ഇല്ലാതാക്കി ജീവിച്ച പാശ്ചാത്യ സമൂഹങ്ങൾ അതിന്റെ തിക്ത ഫലങ്ങൾ അനുഭവിച്ചറിഞ്ഞ് ബാക്ക് ടു ഫാമിലി എന്ന പ്രചാരണം നടത്തുകയാണിപ്പോൾ. അതിനാൽ മതവും ധർമ്മശാസ്ത്രവും മുറുകെ പിടിക്കുന്ന തലമുറകളെ സൃഷ്ടിക്കാൻ മത പ്രവർത്തകർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹുദാ സെന്റർ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി ജാബിർ പുലാമന്തോൾ സ്വാഗതം പറഞ്ഞ ജനറൽ ബോഡി യോഗത്തിന് സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ജസീർ പുത്തൂർപള്ളിക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ അടക്കാനി യോഗത്തിൽ സംസാരിച്ചു. സമാപനത്തിൽ മുഹമ്മദ് ഹുസൈൻ നന്ദി പറഞ്ഞു.
 

Latest News