ഖമീസില്‍ പാട്ടുകൂട്ടമായി ഇശല്‍ കലാസംഘം

ഖമീസ് മുശൈത്ത്-അസീര്‍ മേഖലയിലെ കലാരംഗത്തിന്  ഉണര്‍വ് പകര്‍ന്ന്  പുതിയൊരു സംഗീത കൂട്ടാഴ്മയ്ക്ക് ഒരു കൂട്ടം കലാകാരന്മാര്‍ രൂപം നല്‍കി. നാട്ടിലെ തട്ടുംപുറത്തെ പാട്ടുകൂട്ടങ്ങളെ ഓര്‍മ്മപ്പെടുത്തും വിധമാണ് ഇവിടെയും ഇവരുടെ സംഗീത വിരുന്നുകള്‍. ഓരോ അവധി ദിനങ്ങളും ഇവരുടെ കൂടിച്ചേരലുകള്‍ സംഗീത സാന്ദ്രമാണ്.വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈകീട്ട് തുടങ്ങുന്ന ഗാനോത്സവങ്ങള്‍ പാതിരാവോളം തുടരും.
ഖമീസില്‍ ഏറേ കാലമായി ഇത്തരം സംഗീത സദസ്സുകള്‍ നടന്നുവരുന്നുണ്ട്. മികച്ച ഗായകരും സംഗീത ഉപകരണവിദ്വാന്മാരും പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ഇടയ്ക്ക് അവരുടെ കഴിവുകളെ പരമാവധി അവതരിപ്പിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നു. ഗ്രൂപ്പിലെ പ്രധാന ഗായകരില്‍ ഒരാളായ കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശിയും അല്‍ ശാഫി കമ്പനി ജീവനക്കാരനുമായ സലാം തമ്പാൻ റിയാദ്, ജിദ്ദ, ദമാം തുടങ്ങി സൗദിയുടെ വിവിധ പ്രവിശ്യകളില്‍ സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുണ്ട്.
മറ്റോരു ഗായകന്‍ ഹംസ കരുവാംതൊടി ഖമീസില്‍ ട്രാവല്‍സില്‍ ജോലി ചെയ്യുന്നു.  മലപ്പുറം ചാനല്‍ മെഹ്ഫില്‍ റിയാലിറ്റിഷോ,   കസവ് തട്ടം മാപ്പിളപ്പാട്ട് റിയാലിറ്റിഷോ എന്നിവയിലെ വിന്നറാണ് ഹംസ. സൗദിയിലും നാട്ടിലും നിരവധി വേദികളില്‍ പ്രമുഖരൊപ്പം വേദികളില്‍ പങ്കെടുത്ത ഹംസ എല്ലാതരം പാട്ടുകളും മനോഹരമായി ആലപിക്കുന്നു.
'ഇശല്‍ കലാസംഘം' എന്ന പേരില്‍ രൂപം കൊണ്ട ഗ്രൂപ്പില്‍ അബ്ദുല്‍ സലാം തമ്പാന്‍ ,ഹംസ കരുവാംതൊടി എന്നിവരെ കൂടാതെ
മുജീബ് ആനക്കയം,ശിഹാബ് ഹല്‍വാനി, എന്നിവരാണ് മറ്റ് ഗായകര്‍.സോഷ്യല്‍ മിഡിയ ഇന്‍ ചാര്‍ജായിഹുസൈന്‍ ജമാല്‍ മൈനാഗപ്പള്ളിയും.
കോഡിനേറ്റര്‍മാരായി ആഷിഖ് നൗഷാദ്, അനസ് ജലീല്‍ തെര്‍ഡ് ക്യാമ്പ് എന്നിവരും ഈ സംഗീത ഗ്രൂപ്പിനൊപ്പം സജീവമാണ്.

 

Latest News