മോഡിയും പിണറായിയും നല്ല ജേഷ്ഠാനുജന്‍മാര്‍- കെ.സുധാകരന്‍

പയ്യന്നൂര്‍- പ്രധാനമന്ത്രി മോഡിയും മുഖ്യമന്ത്രി പിണറായിയും നല്ല ലക്ഷണമൊത്ത ജേഷ്ഠാനുജന്മാരാണെന്നും രണ്ടു പേരും വിവാദങ്ങളെല്ലാമുണ്ടായാലും മാധ്യമങ്ങളുടേയും ജനങ്ങളുടേയും  ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തവരാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
പാര്‍ലിമെന്ററി ജനാധിപത്യത്തെ ജനങ്ങള്‍ വെറുക്കുന്നതിന് ഇവരുടെ ഭരണം കാരണമായെന്നും ലാവ്‌ലിന്‍ കേസില്‍ വിധി പറയാന്‍ സമ്മതിക്കാതെ കേസ് നിരന്തരം മാറ്റിക്കളിക്കുകയാണെന്നും രാജ്യത്തും സംസ്ഥാനത്തും സാധാരണക്കാര്‍ക്ക് നീതികിട്ടാത്ത ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച 1928 ല്‍ നടന്ന പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 95ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പ കെ.എസ്.ആര്‍.ടി.സി സ്റ്റാറ്റില്‍ നിന്നും ആരംഭിച്ച റാലി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി.

 

Latest News