Sorry, you need to enable JavaScript to visit this website.

ഡെലിവറി ബോയിയുടെ വേഷത്തില്‍ യു.എ.ഇ വ്യവസായി

ദുബായ്- ഡെലിവറി ബോയിയുടെ വേഷം ധരിച്ച് യു.എ.ഇ വ്യവസായി റോഡിലിറങ്ങി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണവും ദോഷവും  നേരിട്ട് മനസ്സിലാക്കാനാണ് നൂണ്‍ സ്ഥാപകനായ മുഹമ്മദ് അലബ്ബാര്‍, ദുബായ് ചുറ്റി  ബൈക്ക് ഓടിച്ചത്.
കമ്പനിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ താരം അയ്മനോടൊപ്പമാണ് അലബ്ബാര്‍ നൂതന സാങ്കേതികവിദ്യകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് കൂടുതലറിയാന്‍ ഒരു ഡാര്‍ക്ക് സ്‌റ്റോര്‍ സന്ദര്‍ശിച്ചത്. സ്‌റ്റോറുകളില്‍നിന്ന് എങ്ങനെയാണ് ഓര്‍ഡറുകള്‍ പ്രോസസ്സ് ചെയ്യുന്നതെന്നും ഡെലിവറി ചെയ്യുന്നതെന്നും ഇവര്‍  മനസ്സിലാക്കുന്നു.
യുഎഇയിലെ നിരവധി കമ്പനികള്‍ ഇപ്പോള്‍ ഡാര്‍ക്ക് സ്‌റ്റോറുകള്‍ ഉപയോഗിക്കുന്നുണ്ട്. പലചരക്ക് സാധനങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യാന്‍ ഇത് സഹായകമാകുന്നു. സ്‌റ്റോറുകള്‍ക്ക് ചുറ്റുമുള്ള നിശ്ചിത പ്രദേശമായിരിക്കും ഡെലിവിറി പരിധി.   ഇത് വഴി 10 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നു.
നൂണ്‍, കരീം, തലബാത്ത്, കാരിഫോര്‍ എന്നിവ ഇപ്പോള്‍ 60 മിനിറ്റോ അതില്‍ താഴെയോ ഉള്ള സമയത്ത് പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

 

Latest News