ബെയ്ജിംഗ്- ചാരപ്പണിക്ക് പക്ഷികള്‍ തോല്‍ക്കുന്ന ഡ്രോണുകളുമായി ചൈന. ആകാശത്ത് പറക്കുന്ന പക്ഷികളില്‍നിന്ന് വേര്‍തിരിക്കാനാവാത്ത ഡ്രോണുകളാണ് നിരീക്ഷണത്തിനായി ചൈന ഉപയോഗിക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ഥ പക്ഷികളെന്ന് തോന്നിപ്പിക്കുന്ന ഈ ഡ്രോണുകള്‍ നൂതന റഡാര്‍ സംവിധാനത്തിന്റെ കണ്ണില്‍ പെടില്ല.
ചൈനയിലെ മുപ്പതോളം സൈനിക, സര്‍ക്കാര്‍ ഏജന്‍സികള്‍ പക്ഷികള്‍ക്ക് സമാനമായ ഡ്രോണുകളെ വിന്യസിച്ചു കഴിഞ്ഞു. ഏതാനും വര്‍ഷങ്ങളായി അഞ്ച് പ്രവിശ്യകളില്‍ ചാരപ്പണി പൂര്‍ണമായി നിര്‍വഹിക്കുന്നത് ഈ ഡ്രോണ്‍ പക്ഷികളാണ്. ഡോവ് എന്ന കോഡില്‍ അറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ചൈനയിലെ സിന്‍ജിയാങ്് ഉയിഗൂര്‍ സ്വയംഭരണ മേഖലയിലെ ഓരോ നീക്കവും ഈ പക്ഷികളാണ് പകര്‍ത്തുന്നത്. ഇവിടെ വിഘടനവാദം അടിച്ചമര്‍ത്താനും കുഴപ്പക്കാരെ ഉടന്‍ തന്നെ പടികൂടി തടങ്കിലിലിടാനുമാണ് ഡ്രോണുകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.






