Sorry, you need to enable JavaScript to visit this website.

തിയേറ്ററുകളെ ഇളക്കി മറിക്കാന്‍  ദിലീപ് സിനിമ 'വോയിസ് ഓഫ്  സത്യനാഥന്‍' ജൂണിലെത്തും 

തൃശൂര്‍-ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന 'വോയിസ് ഓഫ് സത്യനാഥന്‍' റിലീസിന് ഒരുങ്ങുന്നു. ജൂണില്‍ തിയറ്റര്‍ റിലീസായിട്ടായിരിക്കും സിനിമ എത്തുക. നേരത്തെ സിനിമ ഒടിടി റിലീസായി എത്തുമെന്ന് വാര്‍ത്ത വന്നിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് റിലീസ് തിയതി അനന്തമായി നീണ്ടപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത പരന്നത്. ദിലീപിന്റെ ബാന്ദ്രയ്ക്ക് മുമ്പ് തിയറ്ററുകളിലേക്ക് 'വോയിസ് ഓഫ് സത്യനാഥന്‍' എത്തും.പുതിയ അപ്ഡേഷന്‍സ് എന്തുകൊണ്ട് വൈകുന്നു എന്ന പ്രേക്ഷകരുടെ ചോദ്യത്തിനുള്ള വിശദീകരണവുമായി സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

എല്ലാവര്‍ക്കും നമസ്‌കാരം,

വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് അറിയാം. എനിക്ക് ദിവസേന ഒരുപാട് മെസ്സേജുകളും കോളുകളും വരുന്നുണ്ട്- 'എന്തായി വോയിസ് ഓഫ് സത്യനാഥന്‍' എന്നുള്ള ചോദ്യങ്ങളുമായി. വിവരം അറിയിക്കാന്‍ വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അപ്ഡേഷന്‍ തരാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. മൂന്ന്  വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന ഒരു ചിത്രം പഴയ തലമുറയെയും പുതിയ തലമുറകളെയും ഒരു പോലെ ആനന്ദിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയിസ് ഓഫ് സത്യനാഥന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ഒരുപാട് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍, സിജി വര്‍ക്കുകള്‍ ഉള്ളതിനാലാണ് കൃത്യമായ ഡേറ്റ് അറിയിക്കാന്‍ സാധിക്കാത്തത്. തീര്‍ച്ചയായിട്ടും അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വോയിസ് ഓഫ് സത്യനാഥന്‍ ഫസ്റ്റ് കോപ്പി ആകുകയും ശേഷം അതിന്റെ അപ്ഡേഷന്‍സ് കൃത്യമായിട്ട് സെന്‍സര്‍, ടീസര്‍, സോംഗ്, ട്രൈലര്‍, റിലീസ് ഡേറ്റ് അങ്ങനെയുള്ളവ പ്രേക്ഷകരായ നിങ്ങളെ അറിയിക്കുന്നതാണ്.
പിന്നെ നമ്മള്‍ നല്ല രീതിയില്‍ എല്ലാ തരത്തിലുമുള്ള പ്രമോഷന്‍ ചെയ്തു തന്നെയായിരിക്കും ഈ സിനിമ നിങ്ങളുടെ മുന്നിലോട്ട് എത്തിക്കുന്നത്. എല്ലാപ്രേക്ഷകരുടെയും പൂര്‍ണ്ണമായ പിന്തുണ ഉണ്ടാകും എന്നുള്ള പ്രതീക്ഷയില്‍.

സ്നേഹത്തോടെ,

 ബാദുഷ എന്‍ എം
 ഷിനോയ് മാത്യു
 രാജന്‍ ചിറയില്‍
(പ്രൊഡ്യൂസേഴ്സ്)

സിനിമയുടെ 70 ദിവസങ്ങള്‍ നീണ്ട ചിത്രീകരണം മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയാക്കിയത് ദിലീപ് -റാഫി കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ചിത്രമാണിത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ' 'വോയിസ് ഓഫ് സത്യനാഥന്‍'.
ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. റോഷിത് ലാല്‍, പ്രിജിന്‍ ജെ.പി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Latest News