Sorry, you need to enable JavaScript to visit this website.

ഷാജി കൈലാസിന്റെ മകന്‍ സംവിധാന രംഗത്തേയ്ക്ക്

കൊച്ചി-പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു. എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ്ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈംത്രില്ലര്‍ ജോണറിലുള്ള ചിത്രമാണിത്.
യുവനിരയിലെ ശ്രദ്ധേയനായ നടന്‍ സിജു വില്‍സനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡില്‍ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സര്‍വ്വീസില്‍ പുതുതായി ചുമതലയേല്‍ക്കുന്ന എസ്.ഐ. ബിനു ലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സന്‍ അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്‌സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യന്‍. കലാസംവിധാനം - ഡാനി മുസ്സരിസ് ജൂണ്‍ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചിയില്‍ നടക്കും. ജൂണ്‍ അഞ്ചു മുതല്‍ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും.
രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ജഗന്‍. നേരത്തെ അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ ആല്‍ബവും ജഗന്‍ ഒരുക്കിയിട്ടുണ്ട്.

Latest News