ഇന്ദിരാ ഗാന്ധിയെ തള്ളുന്നവര്‍ രാജ്യദ്രോഹികളെന്ന് ശിവസേന എം.പി

മുംബൈ- അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ത്യക്ക് നല്‍കിയ സംഭാവനകളെ എഴുതിത്തള്ളാനാവില്ലെന്ന് ശിവസേനാ എം.പി സഞ്ജയ് റാവത്ത്. അടിയന്തരാവസ്ഥ വലിയ വിഷയമായി ഉന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും ചോദ്യം ചെയ്തുകൊണ്ടാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഇന്ദിരാഗാന്ധി ജനാധിപത്യവാദിയായിരുന്നുവെന്നും അതുകൊണ്ടാണ് രണ്ട് വര്‍ഷത്തിനു ശേഷം അവര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഇന്ദിര പരാജയപ്പെടുകയും ചെയ്തു.

ജവാഹര്‍ലാല്‍ നെഹ്്‌റു, മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, രാജേന്ദ്ര പ്രസാദ്, ബി.ആര്‍. അംബേദ്കര്‍, നേതാജി ബോസ്, വീര്‍ സര്‍വക്കര്‍ എന്നിവര്‍ നല്‍കിയ സംഭാവനകള്‍ നിരാകരിക്കുന്നത് രാജ്യദ്രോഹമാണെന്ന് ശിവസേനാ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ പ്രതിവാര കോളത്തില്‍ സഞ്ജയ് റാവത്ത് പറഞ്ഞു.

Latest News