Sorry, you need to enable JavaScript to visit this website.

കൈക്കൂലിയായി കിട്ടുന്ന പണത്തിന്റെ പങ്ക് മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നുവെന്ന് പിടിയിലായ സുരേഷ് കുമാര്‍

പാലക്കാട് - കൈക്കൂലിയായി കിട്ടുന്ന പണം താന്‍ ഒറ്റയ്ക്കല്ല എടുക്കുന്നതെന്നും മേലുദ്യോഗസ്ഥര്‍ക്കും പങ്ക് നല്‍കിയിരുന്നുവെന്നും കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പങ്ക് പറ്റുന്ന മേലുദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ സുരേഷ്‌കുമാര്‍ തയ്യാറാിട്ടില്ല. സംഭവത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകാനായി പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും.  സുരേഷ് കുമാര്‍ അറസ്റ്റിലായതിന് പിന്നാലെ, ഇയാള്‍ കൈക്കൂലി വാങ്ങുന്ന ജീവനക്കാരനാണെന്ന്  അറിയില്ലായിരുന്നെന്നും  ഇയാള്‍ക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വില്ലേജ് ഓഫിസര്‍ വ്യക്തമാക്കിയിരുന്നു.  സുരേഷ് കുമാര്‍ താമസിക്കുന്ന ലോഡ്ജ് മുറിയില്‍ നിന്ന് കഴിഞ്ഞ് ദിവസം 30 ലക്ഷം ലക്ഷങ്ങളുടെ നിക്ഷേപ രേഖകളും, മറ്റ് വസ്തുക്കളും പിടിച്ചിരുന്നു. മന്ത്രിയുടെ അദാലത്തിനിടെ 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ കൈയോടെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കൈക്കൂലി വാങ്ങിയ പണവും മറ്റ് വസ്തുക്കളും കണ്ടെടുത്തത്. 

 

Latest News