Sorry, you need to enable JavaScript to visit this website.

അമിത വേഗത്തിലെത്തിയ കാർ 15 സൈക്കിൾ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു

കുവൈത്ത് സിറ്റി- അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് കുവൈത്തിൽ 15 സൈക്കിൾ യാത്രികർക്ക് പരിക്ക്. കുവൈത്തിൽ അൽഖലീജ്-അൽഅറബി റോഡിൽ വെച്ചാണ് കാറിടിച്ച് 15 സൈക്കിൾ യാത്രികർക്ക് പരിക്കേറ്റത്. ആംബുലൻസുകളിൽ ഇവരെ ആശുപത്രികളിലേക്ക് നീക്കി. 
കൂട്ടത്തോടെ സൈക്കിളുകളിൽ സഞ്ചരിക്കുകയായിരുന്ന ഏഷ്യൻ വംശജരെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ ഡ്രൈവർ കാർ നിർത്താതെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരുടെയും തകർന്ന സൈക്കിളുകളുടെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

Tags

Latest News