Sorry, you need to enable JavaScript to visit this website.

ഹോട്ടൽ വ്യാപാരിയുടെ മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോഴിക്കോട് - കോഴിക്കോട്ട് കൊല്ലപ്പെട്ട തിരൂർ സ്വദേശിയായ ഹോട്ടൽ വ്യാപാരി സിദ്ദീഖിന്റെ മരണത്തിന് ഇടയാക്കിയത് നെഞ്ചിലേറ്റ പരുക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 
 വാരിയെല്ല് പൊട്ടിയ നിലയിലായിലായിരുന്നു. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരത്തിലാകെ മലൽപ്പിടുത്തത്തിന്റെ പാടുകളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ കൊണ്ടാണെന്നും പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
 മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാത്രി തന്നെ തിരൂരിലെ കേരങ്ങത്ത് പള്ളിയിൽ ഖബറടക്കം നടന്നു. 
 പോലീസ്, പ്രതി ആഷിക്കുമായി നടത്തിയ തിരച്ചിലിലാണ് അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിൽ സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പോസ്റ്റുമോർട്ടത്തിനായി മൃതദേഹത്തിന്റെ ഭാഗങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഫോറൻസിക് സർജന്റെ നിർദേശ പ്രകാരം പോസ്റ്റുമോർട്ടത്തിന് മുമ്പായി എക്‌സേറേ എടുത്തിട്ടുണ്ട്. ഏതുതരം ആയുധം ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്, എല്ലുകളുടെ സ്‌ട്രെക്ച്ചറിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ തുടങ്ങിയവ അറിയുന്നതിനായാണ് ഇപ്രകാരം ചെയ്തതെന്നാണ് പറയുന്നത്.

Latest News