Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽനിന്ന് സ്വർണക്കടത്ത് വർധിക്കുന്നു, നെടുമ്പാശ്ശേരിയിൽ 134 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് 134 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.എയർ കസ്റ്റംസ് വിഭാഗം കൊളംബോയിൽ നിന്നും വന്ന ശ്രീലങ്കൻ സ്വദേശികളായ ദമ്പതികളിൽ നിന്നാണ് 60 ലക്ഷം രൂപ വിലയുള്ള 1202 ഗ്രാം സ്വർണം പിടിച്ചത്.സ്വർണവുമായി വന്ന മുഹമ്മദ് സുബൈർ ഭാര്യ ജാനുഫർ എന്നിവരാണ് പിടിയിലായത്.ഇവരെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. സ്വർണ മിശ്രിതം നാല് കാപ്‌സ്യൂളുകളിലാക്കി ഇരുവരും രണ്ടണ്ണം വീതം ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
ജിദ്ദയിൽ നിന്നും മുംബൈ വഴി കൊച്ചിയിൽ വന്നിറങ്ങിയ മാനന്തവാടി സ്വദേശിയായ മൊയ്തീൻ എന്ന യാത്രക്കാരനിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം 74 ലക്ഷം രൂപ വിലവരുന്ന 1274.46 ഗ്രാം സ്വർണ്ണം പിടികൂടിയത് .ഇയാൾ ഈ മാസം 24-ാം തിയ്യതിയാണ് ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ മുംബൈയിൽ വന്നിറങ്ങിയത്.മിശ്രിത രൂപത്തിലാക്കിയ നാല് സ്വർണ കാപ്‌സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.മുംബൈയിൽ ഇറങ്ങിയപ്പോൾ മലാശയത്തിൽ നിന്നും ഈ സ്വർണം എടുത്ത് ബാഗിന്റെ അറയിൽ ഒളിപ്പിച്ചു. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് ആഭ്യന്തര വിമാനത്തിലാണ് പോന്നത്. ആഭ്യന്തര യാത്രക്കാരന് കൊച്ചിയിൽ പരിശോധന ഉണ്ടാകില്ലെന്ന ധാരണയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സ്വർണം പിടിച്ചു.യാത്രക്കാരനെ കസ്റ്റഡിലെടുത്തു .

Latest News