പോലീസിനെ ആക്രമിച്ച കവര്‍ച്ചക്കേസ് പ്രതിയുടെ കാലിന് വെടിവെച്ചു

ഗൂഡല്ലൂര്‍-പോലീസിനെ ആക്രമിച്ച മോഷണ സംഘാംഗത്തെ കാലിനു വെടിവെച്ച് കീഴ്‌പ്പെടുത്തി. പുല്‍പള്ളി സ്വദേശി സാമ്പാര്‍ മണിയെന്ന ബിജേഷിനാണ്(45)വെടിയേറ്റത്.  പുലര്‍ച്ചെ നെല്ലാക്കോട്ട കുന്ദലാടിയില്‍ മദ്യഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് സംഭവം. ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ബിജേഷിനുനേരെ നിറയൊഴിച്ചത്.
പരിക്കേറ്റ ഇയാളെ ഊട്ടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണ സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. മാസങ്ങള്‍ മുമ്പ് ഗൂഡല്ലൂര്‍ കാളംപുഴയില്‍  മദ്യഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതിയാണ് ബിജേഷ്.  പാട്ടവയല്‍ കൊട്ടാട് സ്വദേശിയായ ഇയാള്‍ പുല്‍പള്ളിക്കു താമസം മാറ്റുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ.കെ.പ്രഭാകരന്‍, ആര്‍.ഡി.ഒ മുഹമ്മദ് ഖുദ്‌റത്തുല്ല തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

 

Latest News