ചീറ്റയെ പിന്തുടര്‍ന്ന വനപാലകര്‍ക്ക് നാട്ടുകാരുടെ മര്‍ദനം

ശിവപുരി- മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍നിന്നു പുറത്തുചാടിയ ചീറ്റയെ പിന്തുടര്‍ന്ന വനപാലകരെ കൊള്ളക്കാരെന്നു തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് ബുരാഖേഡ ഗ്രാമത്തിലാണു സംഭവം.
നമീബിയയില്‍ നിന്നെത്തിച്ച ആശ എന്ന ചീറ്റ കഴിഞ്ഞ ദിവസം വനത്തിനു പുറത്തുചാടിയിരുന്നു. ഇതിനെ പിന്തുടര്‍ന്നെത്തിയ വനപാലക സംഘത്തെ കണ്ട നാട്ടുകാര്‍ പശുവിനെ മോഷ്ടിക്കാനെത്തിയവരെന്നു തെറ്റിദ്ധരിക്കുകയായിരുന്നു.
നാട്ടുകാരില്‍ ചിലര്‍ ആകാശത്തേക്കു വെടിയുതിര്‍ത്ത് ഭയപ്പെടുത്തിയശേഷം വനപാലക സംഘത്തെ വളഞ്ഞുവച്ചു മര്‍ദിച്ചു. വനംവകുപ്പിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

 

Tags

Latest News