യു.എ.ഇയിലെ ഹിന്ദുക്ഷേത്രം സന്ദര്‍ശിക്കാന്‍ നിരവധി അംബാസഡര്‍മാരെത്തി

അബുദാബി- യു.എ.ഇയില്‍ നിര്‍മാണത്തിലിരിക്കുന്ന ഹിന്ദു ശിലാക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിര്‍ സന്ദര്‍ശിക്കാന്‍ മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നുള്ള സ്ഥാനപതിമാരും നയതന്ത്ര അംഗങ്ങളും. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറിന്റെ പ്രത്യേക ക്ഷണപ്രകാരം ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ജപ്പാന്‍, ഇന്തോനീഷ്യ, ഇസ്രായേല്‍, ബ്രസീല്‍, ബെല്‍ജിയം, ന്യൂസിലാന്‍ഡ്, കാനഡ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളുമാണു സന്ദര്‍ശിച്ചത്.
2018 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതു മുതലുള്ള കാര്യങ്ങളെക്കുറിച്ച് ഇന്ത്യന്‍ സ്ഥാനപതി അംബാസഡര്‍മാരോടും അവരുടെ കുടുംബാംഗങ്ങളോടും വിശദീകരിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തിന്റെ പ്രതീകമായാണ് അദ്ദേഹം ക്ഷേത്ര പദ്ധതിയെ വിശേഷിപ്പിച്ചത്. ഒപ്പം സമാധാനം, ഐക്യം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിവയുടെ മൂല്യങ്ങള്‍ പങ്കിടുന്നതായും പറഞ്ഞു.

 

Latest News